Skip to main content
Hari

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഹരിനാരായണന്റെ മ്യൂസിക് ആൽബം 

 

കാക്കനാട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഗാന രചയിതാവ് ബി.കെ ഹരിനാരായാണന്റെ മ്യൂസിക് ആൽബം  വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ  മുഹമ്മദ് വൈ സഫീറുള്ളക്ക് ആൽബം നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.  " ഒരു കൈ തരാം ഞങ്ങളൊന്നായി വരാം" എന്നു തുടങ്ങുന്ന ഗാനം  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ പങ്കുവഹിച്ച മത്സ്യത്തൊഴിലാളികൾക്ക് സമർപ്പിച്ചു.
ഞങ്ങൾ കല കൊണ്ട് ജീവിക്കുന്നവരാണ്. അറിയാവുന്ന കലകൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ചെയ്തമെന്ന ഉദ്ദേശത്തോടെയാണ് ആൽബം ചിത്രീകരിച്ചത്. അതിനാൽ ഇതിൽ 
 നിന്നും കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഹരി നാരായണൻ പറഞ്ഞു. ബിബിൻ സംവിധാനം ചെയ്ത ആൽബം നിർമ്മിച്ചിരിക്കുന്നത് കണ്ണൻ സജീവ് ആണ്.
പുതുമുഖ ഗായകൻ അഭിനവ് സജീവ് പാടിയ ഗാനത്തിന് ജോമോനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് 24/7 ആണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്.

date