Skip to main content

സ്‌കോള്‍-കേരള : ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് പ്രവേശന തീയതി നീട്ടി

സ്‌കോള്‍-കേരള മുഖേനയുള്ള 2017 - 19 ബാച്ച് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. അന്‍പത് രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഇരുനൂറ്റിയന്‍പത് രൂപ അധിക പിഴയോടെ ആഗസ്റ്റ് 19 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ ആഗസ്റ്റ് 21 നകം ലഭിക്കുംവിധം ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍/സംസ്ഥാന കേന്ദ്രത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3377/17

date