Skip to main content

സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും

ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനൂകൂല്യങ്ങളുടേയും വിതരണം, നാളെ (ഒക്‌ടോബര്‍ 20) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

date