Skip to main content

അറിയിപ്പ്

ഐ എച്ച് ആര്‍ ഡി 2023 ഓഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി.എ) /ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി റ്റി ഒ എ) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പരീക്ഷാകേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റിലും (ംംം.ശവൃറ.മര.ശി) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ രണ്ട് വരെയും 200 രൂപ ലേറ്റ് ഫീ സഹിതം നവംബര്‍ നാല് വരെയും അടയ്ക്കാം.  

ഫെബ്രുവരി 2024-ലെ 2020 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ഒക്‌ടോബര്‍ 30ന് മുമ്പും 200 രൂപ ലേറ്റ്ഫീയോടുകൂടി ഒക്‌ടോബര്‍ 31 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

date