Skip to main content

എൽ.എൽ.എം പ്രവേശനം - ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സിൽകേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കുംഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 21ന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

പി.എൻ.എക്‌സ്4963/2023

date