Post Category
തൊടുപുഴ കട്ടപ്പന റോഡ് ഗതാഗതം കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു
ജില്ലയിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ മീന്‍മുട്ടി, ചേരി, കുയിലിമല എ.ആര്‍ ക്യാമ്പിന് സമീപം എന്നിവിടങ്ങളിലെ റോഡിനുണ്ടായ നാശനഷ്ടങ്ങള്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി. വലിയ തോതിലുള്ള മണ്ണിടിച്ചിലും റോഡ് അടര്‍ന്ന് മാറിയതും മൂലം തകര്‍ന്ന തൊടുപുഴ-കട്ടപ്പന റോഡ് പുനരുദ്ധരിക്കുന്നതിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചത്്. എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഡി.വൈ.എസ്.പി ജില്‍സണ്‍ മാത്യു, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ പി.കെ.രമ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
date
- Log in to post comments