Post Category
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി: മോപ് അപ് അലോട്ട്മെന്റ്
കേരളത്തിലെ ഗവൺമെന്റ് ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോകോളജുകളിലെയും 2023-24 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനു മോപ് അപ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. മോപ് അപ് അലോട്ട്മെന്റ്, രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.
പി.എൻ.എക്‌സ്. 5149/2023
date
- Log in to post comments