Skip to main content

കേരളീയം: മാരിവില്ല് ഉദ്ഘാടനം ഇന്ന് (നവംബർ 1)

            2023 നവംബർ 1 മുതൽ 7 വരെ കേരള സർക്കാർ നടത്തുന്ന  കേരളീയം പരിപാടിയോടനുബന്ധിച്ച് എനർജി മാനേജ്‌മെന്റ് സെന്ററിലെ ഭരണഭാഷാപ്രോത്സാഹനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയായ  'മാരിവില്ല്ന്റെ  ഉദ്ഘാടനം  നാളെ (നവംബർ 1)  ഉച്ചക്ക് 2.30 ന്  തിരുവനന്തപുരം  ശ്രീകാര്യം  ഇ. എം. സി. ഓഡിറ്റോറിയത്തിൽ വൈദ്യുതി മന്ത്രി. കെ. കൃഷ്ണൻകുട്ടി  ഉദ്ഘാടനം ചെയ്യും. 

            നവംബർ ഒന്നു മുതൽ ഏഴു വരെ മലയാളത്തനിമ വിഷയമാക്കി പ്രഭാഷണങ്ങളും  കലാപരിപാടികളുമാണ് ആസുത്രണം ചെയ്തിരിക്കുന്നത്.  പ്രൊഫ.എൻ.കൃഷ്ണപിളള ഫൗണ്ടേഷൻഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസ്സോസിയേഷൻ ശ്രീകാര്യം (ഫ്രാസ്)  എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. പരിപാടിയിൽ  പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ടി ഊർജ്ജകാര്യക്ഷമ ഉപകരണങ്ങൾഇലക്ട്രിക് വാഹനങ്ങൾ  എന്നിവയുടെ പ്രദർശനവും ഒരുക്കുന്നുണ്ട്. ഇ.എം.സി നടത്തിവരുന്ന 'ഉണർവ്വ്പരിപാടിയുടെ ഭാഗമായി ഏഴു ദിവസവും ഓരോ വിദ്യാലയത്തിലെ വിദ്യാർത്ഥികളും  അദ്ധ്യാപകരും ഇ.എം.സി. സന്ദർശിക്കും.

             ഊർജ്ജ സംരക്ഷണം  സംബന്ധിച്ച് മലയാളത്തിൽ കൂടുതൽ പുസ്തകങ്ങൾ  പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഭാഷാ പ്രോത്സാഹനസമിതി എഴുത്തുകാരും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിൽ ആദ്യത്തെ പുസ്തകമായ ഡോ. സി.ജയരാമൻ രചിച്ച 'ഊർജ്ജായനംഎന്ന പുസ്തകവും ഇ. എം. സി. പബ്‌ളിക് റിലേഷൻസ് ഓഫീസർ ബീന. ടി. എ. രചിച്ച അമ്മ മലയാളം എന്ന ഗാനവും പരിപാടിയിൽ  പ്രകാശനം ചെയ്യും.

പി.എൻ.എക്‌സ്5155/2023

date