Post Category
മലയാളദിനം : ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് (1)
മലയാളദിനത്തോടനുബന്ധിച്ച് നടത്തുന്ന ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അധ്യക്ഷനാകും. വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഭാഷാ വിദഗ്ധന്‍ ജോസ് കോനാട്ട് ' ഭരണഭാഷ മലയാളം ' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്
ഷൈജു പി ജേക്കബ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി.എസ് നന്ദിയും പറയും.
ഡെപ്യുട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ.പി, വി.ആര്‍ ലത, ജോളി ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments