Post Category
നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചു
ശ്രീകാര്യം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ MBA ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ Machine Learning and Artificial Intelligence എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിച്ചു. IIM Bangalore ഡീൻ ഫാക്ക്വൽട്ടി ഡോ: യു ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: സേവിയർ ജെ എസ് അധ്യക്ഷനായി.ഡിപ്പാർട്‌മെൻറ് ഡയറക്ടർ ഡോ: സുരേഷ് സുബ്രഹ്മണ്യം, ഓർഗനൈസിംഗ് സെക്രട്ടറി ഡോ: ലിൻഡ സൂസൻ മാത്യു, ജോയിൻറ് ഓർഗനൈസിങ് സെക്രട്ടറി മിലൻ സാം മാത്യു, അഭിജിത്ത് ആർ. എന്നിവർ സംസാരിച്ചു. ഡോ: നവീൻ ബെൻസാലി, രൂപ മാളിയേക്കൽ, ജിം ശീലൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദേശീയതലത്തിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും വ്യവസായ പ്രതിനിധികളും ഗവേഷക പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മികച്ച ഗവേഷക പ്രബന്ധങ്ങൾക്കുള്ള അവാർഡും നൽകി.
പി.എൻ.എക്‌സ്. 5160/2023
date
- Log in to post comments