Skip to main content

താല്‍ക്കാലിക നിയമനം

പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്‌കൂളില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗില്‍ പരിചയസമ്പന്നരും സൈക്കോളജി ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് അല്ലെങ്കില്‍ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും പ്രവര്‍ത്തനപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്‍- 1, പെണ്‍- 1) പ്രതിമാസ വേതനം 20000 രൂപയായിരിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ ,സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 10 ന് 5 മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് ,പൈനാവ് പി.ഒ. ഇടുക്കി 685603 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297 .

date