Skip to main content

കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു 

 

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 'പാക്കേജിംഗ് ടെക്നോളജി' എന്ന വിഷയത്തിൽ ജില്ലയിലെ കർഷകർക്ക് പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി  ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റന്റ് ഡയറക്ടർ ശ്വേതാ ഷെട്ടി, ടെക്നിക്കൽ അസിസ്റ്റന്റ് ഹർഷാദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമേതി പ്രോഗ്രാം ഡയറക്ടർ ജോയ് ഫ്രാൻസിസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീനാ നായർ,ദാന കെ, സ്വപ്ന പി കെ എന്നിവർ സംസാരിച്ചു.

date