Skip to main content

ഇ.എം.സിയിൽ മാരിവില്ല് കലാ സാംസ്‌കാരിക പരിപാടി നവംബർ 7 വരെ

കേരളീയതിന്റെയും ഭരണാഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്ററിലെ ഭരണഭാഷാ പ്രോത്സാഹനസമിതിയുടെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക പരിപാടിയായ മാരിവില്ല് സംഘടിപ്പിച്ചു.ശ്രീകാര്യം ഇ.എം.സി ഓഡിറ്റോറിയത്തിൽ നടന്ന മാരിവില്ലിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ നിർവഹിച്ചു. ഭാവി കേരള നിർമിതിയ്ക്ക് വേണ്ടിയുള്ള ചർച്ചകളും ആശയങ്ങളും,കേരളം കൈവരിച്ച നേട്ടങ്ങളുമാണ് കേരളീയത്തിലൂടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതെന്ന് എം.എൽ.എ പറഞ്ഞു.കാർഷികവും, വ്യവസായികവും സാംസ്‌കാരികവുമായ വിവിധ മേഖലകളി ലുൾപ്പെടെയുള്ളവരാണ് കേരളീയത്തിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 1 മുതൽ 7 വരെ ഒരാഴ്ചക്കാലം മലയാളത്തനിമ വിഷയമാക്കി പ്രഭാഷണങ്ങൾ, കലാപരിപാടികൾ, എക്സിബിഷൻ എന്നിവ മാരിവില്ലിന്റെ ഭാഗമായി നടക്കുന്നുണ്ട്.ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭരണഭാഷാ പ്രോത്സാഹനസമിതി എഴുത്തുകാരും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഊർജ്ജായനം പുസ്തകവും അമ്മ മലയാളം എന്ന ഗാനവും പരിപാടിയിൽ പ്രകാശനം ചെയ്തു.

 പ്രൊഫ.എൻ.കൃഷ്ണപിളള ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസ്സോസിയേഷൻ ശ്രീകാര്യം (ഫ്രാസ്)  എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഊർജ്ജകാര്യക്ഷമ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ പ്രദർശനവും മാരിവില്ലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഇൻ ചാർജ് ദിനേഷ് കുമാർ എ. എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എനർജി മാനേജ്മെന്റ് സെന്റർ പി.ആർ.ഒ ബീന ടി.എ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ വിദ്യ.എസ്, ഇ.എം.സി ഊർജ്ജകാര്യക്ഷമത വിഭാഗം മേധാവി ജോൺസൺ ഡാനിയൽ,പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാൻ അനന്തപുരം രവി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

date