Skip to main content

ദേശീയ ആയുർവേദ ദിനം വിപുലമായ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പ്

എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നവംബർ 10 മുതൽ 15 വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന സന്ദേശത്തോടെ ആയുർവേദ ഫോർ വൺ ഹെൽത്ത് എന്നതാണ് ഈ വർഷത്തെ തീം. ആയുർവേദ ദിനമായ നവംബർ 10ന് സംസ്ഥാനതലത്തിൽ വിവിധ ആയുർവേദ വിഭാഗങ്ങളൊരുമിച്ച് പരിപാടി സംഘടിപ്പിക്കും. തുടർന്ന് ആഴ്ചയിൽ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. സ്‌കൂൾ, കോളേജ് തലത്തിൽ ആയുർവേദത്തെക്കുറിച്ച് അവബോധ ക്ലാസുകൾ സംഘടിപ്പിക്കും.ജില്ലാ തലത്തിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തും. ആയുർവേദം എന്റെ ജീവിതത്തിൽ ' എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികളും റാലികളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date