Skip to main content

കൈത്തറി തൊഴിലാളികള്‍ക്ക് ശില്പശാല

 

    കൈത്തറി & ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്തില്‍ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനെ കണ്ടത്തുന്നതിനും ആദരിക്കുന്നതിനും പരമ്പരാഗതമായ അവരുടെ കരവിരുത് പ്രയോജനപ്പെടുത്തി വൈവിദ്ധ്യമാര്‍ന്ന കൈത്തറി വസ്ത്രങ്ങളുടെ ഉല്‍പാദനവും ലക്ഷ്യമാക്കി തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത വിദഗ്ധരായ 25 കൈത്തറി നെയ്ത്തു തൊഴിലാളികള്‍ക്ക് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡോക്യുമെന്റേഷന്‍ സെന്ററില്‍ നവംബര്‍ 27 മുതല്‍ 29 വരെ ശില്പശാല സംഘടിപ്പിക്കുന്നു.
    ശില്പശാലയില്‍ പരമ്പരാഗത വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കൈത്തറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചെടുക്കുന്ന വിധത്തില്‍ രൂപകല്പനയ്ക്കുള്ള ആശയം വികസിപ്പിക്കല്‍ എന്നിവയില്‍ ചര്‍ച്ചകളും ക്ലാസുകളും നടക്കും.  തെരഞ്ഞെടുക്കപ്പെടുന്ന നെയ്ത്തുകാര്‍ക്ക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആനുകൂല്യങ്ങള്‍ ലഭിക്കും.  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി 1934/2017)
 

date