Skip to main content

ചെറുതോണി വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ്  ഭാഗികമായി പുനസ്ഥാപിച്ചു

 

തൊടുപഴയില്‍ നിന്ന് ചെറുതോണി വഴി കട്ടപ്പനയ്ക്കുള്ള സര്‍വീസ് ഭാഗികമായി കെ.എസ്.ആര്‍.ടി.സി പുനസ്ഥാപിച്ചു. ചെറുതോണിയില്‍ എത്തി അവിടെ നിന്ന് ഡാം ടോപ് വഴിയാണ് കട്ടപ്പനയ്ക്ക് സര്‍വീസ്. നിലവില്‍ ചെറിയ ബസുകളാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.05, 8.05, 9.40, 1.40 എന്നീ സമയങ്ങളിലാണ് സര്‍വീസ്. കുളമാവ് വരെ തൊടുപുഴയില്‍ നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്ന് കട്ടപ്പനയ്ക്ക് ഓരോ മണിക്കൂര്‍ ഇടവിട്ടും സര്‍വീസുണ്ട്. 

date