Post Category
വെള്ളിയാമറ്റത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും
വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് പ്രകൃതിക്ഷോഭത്തിൽ വേലൻപറമ്പിൽ ശശിയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണത് മുട്ടം ഐ.എച്.ആർ.ഡി സ്കൂളിലെ എൻ. എസ്. എസ് വോളന്റീർമാരും മൂലമറ്റം എക്സ്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ യൂണിറ്റിലെ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് നീക്കം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഐ. എച്. ആർ. ഡിയിലെ പി.ടി.എ പ്രസിഡന്റ് അനിൽ രാഘവൻ, അധ്യാപകർ ആയ പ്രോഗ്രാം ഓഫീസർ ബിനോയ് പോൾ, ധന്യ, വാർഡ് മെമ്പർ മോഹൻദാസ് പുതുശേരി, എക്സ്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അൻസാരി, ഓഫീസർമാരായ കെ. ആർ ബിജു, മുഹമ്മദ് റിയാസ്, സുബൈർ, അനീഷ്, എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഇ. എം ബിൻസാദ്, ഹെൽത്ത് ഇൻസ്പെക്ടർ വിബിൻ, മഹേഷ്, ഊരുമൂപ്പൻ ശശി തുടങ്ങിയവർ നേതൃത്വം നൽകി.
date
- Log in to post comments