Post Category
ഒറ്റത്തവണ വെരിഫിക്കേഷനും സൂക്ഷ്മപരിശോധനയും
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെ (കെ എസ് ആര് ടി സി, കെ എല്‍ ഡി ബി, എസ് എഫ് സി കെ തുടങ്ങിയവയില്‍) ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എല്‍ ഡി ക്ലര്‍ക്ക് തുടങ്ങിയ (കാറ്റഗറി നമ്പര്‍ 653/2021) തസ്തികയുടെ സാധ്യതപട്ടികയില്‍ കൊല്ലം മേഖലയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷനും, സൂക്ഷ്മപരിശോധനയും നവംബര്‍ ഏഴ് മുതല്‍ 10 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കൊല്ലം മേഖല, ജില്ലാ ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ് എം എസ്/ പ്രൊഫൈല്‍ മെസ്സേജ് നല്‍കിയിട്ടുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2745674.
date
- Log in to post comments