പമ്പയിലേക്ക് ചാര്‍ട്ടേഡ് ബസ്സുകളുമായി കെ എസ് ആര്‍ ടി സി
കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലേക്ക് ചാര്‍ട്ടേഡ് ബസ്സുകളുമായി കെ എസ് ആര്‍ ടി സി. ബുക്കിങ് നടത്തുന്ന ഗ്രൂപ്പുകളെ അവരുടെ സ്ഥലത്തെത്തി ബസ്സില്‍ കയറ്റി പമ്പയില്‍ എത്തിച്ച് ദര്‍ശനശേഷം തിരികെകൊണ്ടുവരുന്ന രീതിയിലാണ് ട്രിപ്പുകള്‍. ക്ഷേത്രങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഭക്തജനസംഘങ്ങള്‍ എന്നിവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.
ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി 'ദര്‍ശന്‍' ടൂര്‍ പരിപാടികളുമുണ്ട്. അഞ്ചുതെങ്ങുകോട്ട, തിരുവനന്തപുരം മ്യൂസിയം, മൃഗശാല, നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ സന്ദര്‍ശിച്ച ശേഷം ഡബിള്‍ ഡക്കര്‍ ബസ്സില്‍ തിരുവനന്തപുരം നഗരപ്രദക്ഷിണവും ശംഖമുഖസന്ദര്‍ശനവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നവംബര്‍ 25നാണ് തിരുവനന്തപുരം ദര്‍ശന്‍യാത്ര. നവംബര്‍ 11 ന് വാഗമണ്‍, അന്നേ ദിവസം തന്നെ പൊ•ുടി, 12 ന് അമ്പനാട്, കോന്നി-കുംഭാവുരുട്ടി ട്രിപ്പുകളും 18 ന് രണ്ടു ദിവസത്തെ മൂന്നാര്‍ യാത്രയും 19 ന് റോസ്മല, കന്യാകുമാരി യാത്രകളും 26 ന് ഗവി, പൊ•ുടി, കോന്നി . കുംഭാവുരുട്ടി യാത്രകളും സജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍ 9747969768, 9496110124.
- Log in to post comments