Skip to main content
മാലിന്യമുക്തം നവകേരളം: സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

മാലിന്യമുക്തം നവകേരളം: സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന സിവില്‍ സ്റ്റേഷന്‍ ശുചീകരണം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. സ്ഥലം അനുവദിച്ചാല്‍ കല ക് ട്രേറ്റില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ കോര്‍പ്പറേഷന്‍ പണം അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞു.

ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് നേതൃത്വം നല്‍കി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എ ഡി എം, തദ്ദേശ വകുപ്പ് ജോയിന്റ്ഡയറക്ടര്‍ സാജു, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്തദാസ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ്കോ-ഓര്‍ഡിനേറ്റര്‍ വിനോദ്, പ്രോഗ്രാംഓഫീസര്‍ ഷാനവാസ്, കലക്ട്രേറ്റിലെ പാര്‍ട്ട്ടൈംസ്വീപ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  

date