എട്ടാം ആയൂര്‍വേദ ദിനാചരണം
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ എട്ടാം ആയുര്‍വേദ ദിനാചരണം കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു. പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷെമി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ ഭേദമാക്കുന്നതില്‍ ആയുര്‍വേദത്തിന്റെ പങ്ക് വലുതാണെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍ അധ്യക്ഷനായി.
'എല്ലാവര്‍ക്കും എന്നും ആയൂര്‍വേദം' എന്ന സന്ദേശത്തില്‍ ഊന്നിയാണ് നവംബര്‍ ആറ് മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍, കര്‍ഷകര്‍ എന്നീ മൂന്ന് വിഭാഗങ്ങളാക്കി ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, യോഗാ പരിശീലന ക്ലാസ്, ക്വിസ് മത്സരം, ഉപന്യാസമത്സരം, പോസ്റ്റര്‍ രചനമത്സരം എന്നിവ സംഘടിപ്പിച്ചു. മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു.
ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സോണിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സോമന്‍, സുധീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം നിഷ സുനീഷ്, വാര്‍ഡ് മെമ്പര്‍ മല്ലയില്‍ അബ്ദുല്‍സമദ്, ഡോ ബുദ്ധന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments