Skip to main content

കുട്ടികളുടെ ഹരിതസഭ 14ന്

മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്നതിനായി നവംബര്‍ 14 ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും.

ഓരോ വിദ്യാലയത്തില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കണം. ഹരിതസഭകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് ജനപ്രതിനിധികളോട് സംവദിക്കാന്‍ അവസരം ഉണ്ടാകും. മികച്ച ആശയം പങ്കുവയ്ക്കുന്ന വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും.  

date