നവജാത ശിശുസംരക്ഷണത്തിന് കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കും: പി കെ ഗോപന്‍
നവജാത ശിശുസംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ്പി കെ ഗോപന്‍. ദേശീയ നവജാത ശിശുസംരക്ഷണവാരത്തിന്റെ ജില്ലാതല ഉദ്ഘാടനം വിക്ടോറിയ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ന്യൂ ബോണ്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നതിലൂടെ ഹൈപ്പോതൈറോയിഡിസം, ബുദ്ധിവൈകല്യം മുതലായവ മുന്‍കൂട്ടി കണ്ടാത്താം. അമ്മയ്ക്കായി പദ്ധതിയിലൂടെ അണുവിമുക്തമാക്കിയ ടവല്‍, കൈയുറ, ബേബിഡ്രസ്സ് അമ്മമാര്‍ക്ക് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റ് മുതലായവയും നല്‍കുന്നു. പട്ടികവര്‍ഗ്ഗ മേഖലയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ അമ്മമാര്‍ക്ക് ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞു ജനിച്ച് ഒരു വയസ്സാകുന്നത് വരെ പ്രതിമാസം 2000 രൂപ വില വരുന്ന പോഷകാഹാരസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. ആര്‍.സി. എച്ച് ഓഫീസര്‍ ഡോ അനു എം എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്തദാസ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ ദേവ് കിരണ്‍, ഡോ ശ്രീകുമാരി, ഡോ ശരണ്യ ബാബു, അരുണ്‍ കൃഷ്ണന്‍, ഡോ സുകേഷ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments