Skip to main content

നവകേരള സദസ് : സംഘാടകസമിതിയോഗം

നവകേരള സദസിന്റെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം മുഖത്തല എം ജി ടി എച്ച് എസില്‍ ചേര്‍ന്നു. ഉദ്ഘാടനം മുന്‍മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി എസ് സിന്ധു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണും പഞ്ചായത്ത് സെക്രട്ടറി എസ് എന്‍ അജിത് കണ്‍വീനറുമായി 100 അംഗ സംഘാടകസമിതി രൂപീകരിച്ചു.

നവംബര്‍ 18 മുതല്‍ 23 വരെ ബൂത്തുതല സംഘാടകസമിതി യോഗങ്ങള്‍ ചേരും. ജില്ലാ പഞ്ചായത്ത് അംഗം സെല്‍വി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, അങ്കണവാടി-ആശാപ്രവര്‍ത്തകര്‍ ഹരിതകര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ടീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date