Skip to main content

ഹെല്‍ത്ത് ക്ലബ് തുടങ്ങും

ദേശീയ ആരോഗ്യദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹെല്‍ത്ത് ക്ലബ് ആരംഭിക്കും. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യംമെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യകേരളം ജില്ലാ ഓഫീസ് കേന്ദ്രമാക്കി തുടങ്ങുന്ന ക്ലബ് ജില്ലയിലാകെ വ്യാപിപ്പിക്കും. ഉദ്്ഘാടനം ഇന്ന് (നവംബര്‍ 18) രാവിലെ 9.30 ന് എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ കെ ഷാജി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

date