Skip to main content

സിംഹവാലന്‍ കുരങ്ങ് എത്തുന്നു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായി സിംഹവാലന്‍ കുരങ്ങ് എത്തുന്നു. ഡിസംബര്‍ നാലിനാണ് സിംഹവാലന്‍ കുരങ്ങിനെ തട്ടേക്കാടു പക്ഷിസങ്കേതത്തില്‍ നിന്നും എത്തിക്കുക. 10 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍ വര്‍ഗത്തില്‍പെട്ട സിംഹവാലന്‍ കുരങ്ങാണ് പുതിയ അതിഥിയായി എത്തുന്നത്. പത്തനാപുരത്ത് നിന്നും പിടികൂടിയ ഈ സിംഹവാലന്‍ ഏഴുവര്‍ഷമായി തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭാഗമാണ്. നിലവില്‍ പുത്തൂരിലേക്ക് തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷികളെയും തുടര്‍ന്ന് മൃഗങ്ങളെയും മാറ്റുന്ന പ്രവര്‍ത്തികളാണ് നടന്നുവരുന്നത്.

date