Skip to main content
നവകേരള സദസ്സ്; മണലൂരില്‍ ഹരിതകര്‍മ്മ സേന യോഗം ചേര്‍ന്നു

നവകേരള സദസ്സ്; മണലൂരില്‍ ഹരിതകര്‍മ്മ സേന യോഗം ചേര്‍ന്നു

മണലൂര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേന അംഗങ്ങളുടെയും ശുചിത്വ മാനസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തക യോഗം ചേര്‍ന്നു. 

നവകേരള നിര്‍മ്മിതിയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യ സംസ്‌കരണം, നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍, ഹരിതകര്‍മ്മ സേനകള്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാലിന്യമുക്തം നവകേരളം എന്ന വിഷയത്തില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ്സും നടന്നു. 

പാവറട്ടി ജോളി വില്ല ഹാളില്‍ സംഘടിപ്പിച്ച യോഗം മുരളി പെരുനെല്ലി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത വേണുഗോപാല്‍ അധ്യക്ഷയായി.
ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സ്മിത, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം റജീന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ശുചിത്വ മേഖല പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സബ് കമ്മിറ്റിയംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date