Post Category
പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ഇന്ന്
നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ സംഘടിപ്പികുന്നു. ഇന്ന് (നവംബര്‍ 22) രാവിലെ 10.30 ന് അളഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വികസന സെമിനാര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊടകര ബ്ലോക്ക് പ്രസിഡണ്ട് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷതവഹിക്കും.
കഴിഞ്ഞ ഏഴുവര്‍ഷത്തെ മണ്ഡലവികസനത്തിന്റെ സംശുദ്ധ രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിക്കും. തുടര്‍ന്ന് ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടക്കും.
date
- Log in to post comments