നവ കേരള സദസ്സ്; ക്ലീന്‍ ചേലക്കര പദ്ധതി തുടങ്ങി
ഡിസംബര്‍ 4 ന് ചേലക്കര നിയോജക മണ്ഡലത്തിലെ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന 'നവ കേരള' സദസ്സിന്റെ ഭാഗമായി ക്ലീന്‍ ചേലക്കര പദ്ധതിക്ക് രൂപം നല്‍കി. യോഗത്തില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ക്ലീന്‍ ചേലക്കര പദ്ധതി 7 ദിവസങ്ങളിലായി പൂര്‍ത്തീകരിക്കാനും നവംബര്‍ 30 ന് ചേലക്കര നിയോജക മണ്ഡലം ക്ലീന്‍ ചേലക്കരയായി പ്രഖ്യാപനം നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
പദ്ധതിയുടെ കണ്‍വീനറായി ഡോ. എ.എം. അബ്ദുള്‍ ഷെരീഫ്, ജോയിന്റ് കണ്‍വീനറായി കെ. വിനോദ് കുമാര്‍ (എച്ച്.എസ്.ബി.എഫ്.എച്ച്.സി പഴയന്നൂര്‍) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ക്ലീന്‍ ചേലക്കരയുടെ പൊതുവായ മേല്‍നോട്ടം വഹിക്കും.
നവംബര്‍ 24 ന് പൊതു കിണറുകള്‍ ക്ലോറിനേഷന്‍ 25 ന് എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ ശുചീകരണം നടത്തും. 26 ന് വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. 27 ന് പൊതു ഇടങ്ങള്‍ വൃത്തിയാക്കല്‍ - ജന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍ആര്‍ഇജിഎസ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുക്കും. 28 ന് ക്ലീന്‍ ചേലക്കരയുടെ വാര്‍ഡ് തല പ്രഖ്യാപനം നടത്തും. 29 ന് ക്ലീന്‍ ചേലക്കരയുടെ ഗ്രാമ പഞ്ചായത്ത് തല പ്രഖ്യാപനവും 30 ന് ക്ലീന്‍ ചേലക്കര നിയോജക മണ്ഡലം പ്രഖ്യാപനവും നടത്തും.
- Log in to post comments