Skip to main content

പോര്‍ക്കളേങ്ങാട് അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്  അംഗീകാരം

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം പ്രഖ്യാപിച്ചതില്‍ കുന്നംകുളം നഗരസഭയിലെ പോര്‍ക്കളേങ്ങാട് അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രവും ഉള്‍പ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് അംഗീകാര പട്ടിക പുറത്തുവിട്ടത്. 

രണ്ടാം തവണയാണ് പോര്‍ക്കളേങ്ങാട് അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ജില്ലയില്‍ 7 അര്‍ബന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളത്.

date