Post Category
ദ്വിദിന ഇന്‍ക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചു
ഭിന്നശേഷി കുട്ടികളുടെ കായികപരിശീലനം കൂടുതല്‍മെച്ചപ്പെടുത്തി കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി കൊല്ലം, ചാത്തന്നൂര്‍ ബി ആര്‍ സി കളിലെ കായികഅധ്യാപകര്‍ക്കായി ദ്വിദിന ഇന്‍ക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചു.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് കുമാര്‍ അധ്യക്ഷനായി. ചാത്തന്നൂര്‍ ബി പി സി സജീറാണി, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments