തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം
ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ത്രിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് സബ്സിഡി നിരക്കില്‍ തേനീച്ചകോളനിയും ഉപകരണങ്ങളും നല്‍കും. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമാണ് പരിപാടി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജെ സി അനില്‍ കടയ്ക്കല്‍ സി അച്യുതമേനോന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം പി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
ഹോര്‍ട്ടികോര്‍പ്പ് റീജ്യണല്‍ മാനേജര്‍ സുനില്‍കുമാര്‍, ആര്‍ എസ് ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ബാബു, കെ എം മാധുരി, കെ എഫ് പി കമ്പനി അംഗങ്ങളായ സി പി ജസിന്‍, എസ് ജയപ്രകാശ്, ഗോപാലകൃഷ്ണപിള്ള, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കോര്‍ഡിനേറ്റര്‍ ജി എസ് പ്രസൂണ്‍, കമ്പനി സി ഇ ഒ മുന്ന മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments