Skip to main content

'ഓറഞ്ച് ദ വേള്‍ഡ്'ക്യാമ്പയിന്‍ 25 ന് തുടങ്ങും

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാഴ്ച നീളുന്ന 'ഓറഞ്ച് ദ വേള്‍ഡ്' ക്യാമ്പയിന് നവംബര്‍ 25ന് തുടക്കമാകും. ഉദ്ഘാടനവും തേവള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ അവസാനിക്കുന്ന സന്ദേശറാലിയുടെ ഫ്‌ളാഗ്ഓഫും രാവിലെ 10ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിക്കും.

25ന് ഗാര്‍ഹിക പീഡന നിരോധന ദിനവും 26 ന് സ്ത്രീധന നിരോധന ദിനവും ഡിസംബര്‍ 10ന് മനുഷ്യാവകാശദിനവും ഡിസംബര്‍ 10 വരെ നീളുന്ന ക്യാമ്പയിന്‍ കാലയളവിലാണ് നടക്കുന്നത്. ഇതു കണക്കിലെടുത്ത് 'മെന്‍ ജോയിന്‍ ദ ഫൈറ്റ് എഗൈന്‍സ്റ്റ് വിമന്‍' ആപ്തവാക്യത്തോടെയാണ് ഇക്കൊല്ലത്തെ പരിപാടികള്‍ എന്ന് വനിതാ-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി ബിജി അറിയിച്ചു.

date