ഇത്തിക്കരയില്‍ വിശ്രമവഴിയിടം
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ 'ടേക്ക് എ ബ്രേക്ക്' വഴിയിടം പ്രവര്‍ത്തനസജ്ജം.17.40 ലക്ഷം രൂപ ചെലവിലാണ് വഴിയാത്രക്കാര്‍ക്കായുള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും സുരക്ഷിതമായും വൃത്തിയോടെയും ഏതുസമയത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന വിശ്രമമുറിയും ശുചിമുറിയും ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിച്ച വിശ്രമകേന്ദ്രം ഇന്ന് (നവംബര്‍ 23) രാവിലെ 10ന് ജിഎസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, പ്രജി ശശിധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി ദിജു, എസ് അമ്മിണിയമ്മ, ഷീലാബിനു, എന്‍ ശാന്തിനി,ഡി ആര്‍ സജില ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
- Log in to post comments