Skip to main content

വ്യക്തിഗത ആസ്തിക്കുള്ള അപേക്ഷ ക്ഷണിച്ചു

തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് ചടയമംഗലം ബ്ലോക് പഞ്ചായത്ത്പരിധിയിലുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരംതാമസക്കാരില്‍ നിന്ന് വ്യക്തിഗത ആസ്തിക്കുള്ള അപേക്ഷ ക്ഷണിച്ചു. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മാണം, തീറ്റപുല്‍കൃഷി, അസോള ടാങ്ക്‌നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം, സോക്പിറ്റ്, കിണര്‍ റീചാര്‍ജ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പിക്കാമെന്ന് ബ്ലോക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0474 2475370, 2475570.

date