Skip to main content

സംഘം സമാപ്തികരണയോഗം നാളെ (നവംബര്‍ 24)

കൊട്ടാരക്കര താലൂക്ക് വ്യവസായഓഫീസിന്റെ പരിധിയിലുള്ള ദീര്‍ഘകാലമായി പ്രവര്‍ത്തനമില്ലാതെ തുടരുന്ന വ്യവസായ സഹകരണസംഘങ്ങളെ സമാപ്തികരിക്കുന്നു. കൊട്ടാരക്കര ബ്ലോക്ക് ആര്‍ട്ടിസാന്‍സ് സംഘം 43, ചെങ്ങമനാട് കുടില്‍വ്യവസായ സഹകരണസംഘം 155, ചെങ്ങമനാട് വ്യവസായ സഹകരണസംഘം 14, കൊല്ലം ജില്ല ഹരിജന്‍ വെല്‍ഫെയര്‍ എക്‌സ് ട്രൈനീസ് സംഘം 345, പത്തനാപുരം റബര്‍ വര്‍കേഴ്‌സ് സംഘം 338, ഡോ ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ എസ് സി കാര്‍പെന്ററി ആന്‍ഡ് ബ്ലാക്‌സ്മിത് സംഘം 492, എന്നിവയുടെ സമാപ്തീകരണവുമായി ബന്ധപ്പെട്ട യോഗം നാളെ (നവംബര്‍ 24) രാവിലെ 11 മണിക്ക് താലൂക്ക് വ്യവസായ ഓഫീസില്‍ ചേരും. എല്ലാ അംഗങ്ങളും അംഗത്വം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം എന്ന് ലിക്വിഡേറ്റര്‍ അറിയിച്ചു. ഫോണ്‍ 9946896295.

date