Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഒന്‍പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമയോജന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ആം ആദ്മി ബീമ യോജന പദ്ധതി 2017 -18 പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിവര്‍ഷം പരമാവധി രണ്ടു മക്കള്‍ക്ക് ലഭിക്കും. 2017 മാര്‍ച്ചില്‍ പ്ലസ്ടു പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അനുബന്ധരേഖകള്‍ സഹിതം ആഗസ്റ്റ് 15നകം ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷിക്കണം.
പി.എന്‍.എക്‌സ്.3382/17
date
- Log in to post comments