Skip to main content

ഹരിതകര്‍മസേന സംഗമം

കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഹരിതകര്‍മസേന സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു.

കൈവരിച്ചനേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രതിസന്ധികളും ആശയങ്ങളും പരിഹരിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍ ജഗജീവന്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി ദിനേശ് കുമാര്‍, കെ ഉഷ, ആര്‍ ജയന്തി ദേവി, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മുരളി , സി അമൃത, എം മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date