Skip to main content

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ക്ലാസ് 29 ന്

 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും തടയുന്നതിന് വനിതാശിശുവികസന വകുപ്പ് നേതൃത്വത്തില്‍ ആചരിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയ്‌ന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. നവംബര്‍ 29 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പോഷ് ആക്ട്, പോഷ് പോര്‍ട്ടല്‍, ഡൗറി പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച് ക്ലാസ് നല്‍കുമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.
ുന്‌്ോടിയായി ' സ്ത്‌രീകള്ക്‌്െതിരായ അതിക്‌രമങ്ങള്ക്‌്െതിി െപുരുഷന്മാരും അണിിേരൂ' എന്‌ന സന്‌്േശത്തിലൂന്‌നി വനിതാശിശുവികസന വകുപ്പിന്‌്െ  ആഭിമുഖ്‌യത്തില് നഗരത്തില് റാലിയും സംഘടിപ്പിച്ചു. ജില്‌ലാ കളകക്ര് റാലി ഫ്‌ളാഗ് ഓഫ്  െയ്തു.  ൊതുസമ്‌്േളനത്തില് ജില്‌ലാ  ോലീസ്  േധാവി വിഷ്ണു പ്‌രദീപ് ടി..െ മുഖ്‌യപ്‌രഭാഷണം നടത്തി. നഗരസഭാ  െയര്‌!േഴ്‌സണ്  ൈനി സണ്ണി  െറിയാന് അധ്‌യകക്ത വഹിച്ചു.
ജില്ലാ വനിതാശിശുവികസന ഓഫീസര്‍ ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, നഗരസഭാ സെക്രട്ടറി മണികണ്ഠന്‍ ആര്‍, കട്ടപ്പന ശിശുവികസനപദ്ധതി ഓഫീസര്‍ ലേഖ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മിഷന്‍ ശക്തി  ജില്ലാ കോഡിനേറ്റര്‍ കുമാരി സുബിത പരമേശ്വരന്‍  നന്ദി പറഞ്ഞു.

 

date