Skip to main content

ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് തിരിതെളിയും*

42ാ മത് വയനാട് റവന്യു ജില്ലാ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ക്ക്  ഇന്ന് തിരിതെളിയും. ചൊവ്വാഴ്ച വൈകീട്ട് 5 ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ. ടി.സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉപഹാര സമര്‍പ്പണം നടത്തും. സ്റ്റേജിതര മത്സരങ്ങള്‍ തിങ്കളാഴ്ച്ച തുടങ്ങി. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഡയറ്റ്, സെന്റ് ജോസഫ് സ്‌കൂള്‍, കൈപ്പഞ്ചേരി ഗവ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കലോത്സവ വേദി ഒരുക്കിയിരിക്കുന്നത്. 6 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. 926 ഇനങ്ങളിലായി 3290 വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. കലോത്സവം വ്യാഴാഴ്ച്ച സമാപിക്കും.

date