Skip to main content

നവകേരള സദസ് ; ചിത്രരചനാ മത്സരവുമായി ചങ്ങനാശേരി നിയോജകമണ്ഡലം

കോട്ടയം: നവകേരള സദസിനോടനുബന്ധിച്ച് ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ കേരളം 'എന്നതാണ് വിഷയം. ഡിസംബർ ഒൻപതിന് രാവിലെ 10.30 ന്  പെരുന്ന ബസ് സ്റ്റാൻഡിലുള്ള ഇ. എം.എസ്.ഹാളിലാണ് മത്സരം. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.  മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമില്ല. വരയ്ക്കുന്നതിനുള്ള പേപ്പർ സംഘാടക സമിതി നൽകും. ഫോൺ:  9387051024

date