നവകേരള സദസ്; ഫോട്ടോഗ്രഫി മത്സരവുമായി ചങ്ങനാശേരി നിയോജകമണ്ഡലം
കോട്ടയം: നവകേരള സദസിനോടനുബന്ധിച്ച് ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'നവ കേരളം എന്റെ കാഴ്ചപ്പാട് 'എന്നതാണ് വിഷയം.മത്സരാർത്ഥി ജില്ലയിലെ ഏതെങ്കിലുമൊരു പ്രസ് ക്ലബ്ബിലെ അംഗമോ മാധ്യമ വിദ്യാർത്ഥിയോ ആയിരിക്കണം. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് അയക്കേണ്ടത്. മത്സരത്തിന് അയക്കുന്ന ചിത്രത്തിന് പുറമേ ഇതേ ചിത്രം പശ്ചാത്തലമാക്കി ഒരു സെൽഫി കൂടി അയ്ക്കണം. കോട്ടയം ജില്ലയ്ക്കുള്ളിൽ എടുത്ത ചിത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. ഒരു മത്സരാർത്ഥിക്ക് രണ്ട് ചിത്രങ്ങൾ വരെ അയ്ക്കാം. ചിത്രത്തോടൊപ്പം അപേക്ഷകന്റെ പേര്, മൊബൈൽ നമ്പർ, ഏത് പ്രസ് ക്ലബ്ബിൽ അംഗം/ പഠിക്കുന്ന കോളേജിന്റെ പേര് എന്നിവ സഹിതം ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി 9387051024 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ kurianth...@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കണം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
- Log in to post comments