Skip to main content
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് എം.ജി സർവ്വകലാശാല അസംബ്ലി ഹാളിൽ സംഘടിപ്പിച്ച അവലോകനയോഗം

നവകേരള സദസ് ;ഏറ്റുമാനൂരിൽ അവലോകന യോഗം ചേർന്നു 

 

കോട്ടയം:  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജകമണ്ഡല അവലോകന യോഗം ചേർന്നു. എം.ജി സർവകലാശാല അസംബ്ലി ഹാളിൽ  ചേർന്ന യോഗത്തിൽ സംഘടകസമിതി ജോയിൻറ് കൺവീനർ കെ.എൻ വേണുഗോപാൽ  അധ്യക്ഷത വഹിച്ചു.പഞ്ചായത്തുതലത്തിലുള്ള പ്രചരണ പ്രവർത്തനങ്ങളും ബൂത്ത് വീട്ടുമുറ്റ സദസ്  പൂർത്തീകരണം സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  ഡിസംബർ 13 ന് രാവിലെ എട്ടു മണി മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങാൻ യോഗത്തിൽ തീരുമാനമായി.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും സംഘാടകസമിതി കൺവീനർ കൂടിയായ ബിനു ജോൺ , സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ പത്മകുമാർ, പ്രചരണ കമ്മിറ്റി ചെയർമാൻ ബി.വൈ പ്രസാദ്, അമലഗിരി ബി.കെ കോളേജ് പ്രിൻസിപ്പൽ ഡോ.മിനി തോമസ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

 

date