Post Category
ജൈവൈവിധ്യ ബോര്‍ഡ് കോണ്‍ഗ്രസ് : ജില്ലാതല മത്സരങ്ങള്‍ നടത്തി
ആലപ്പുഴ: സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡ് നടത്തുന്ന 16-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ നടത്തി. ആലപ്പുഴ ടി.ഡി.എച്ച്.എസില്‍ നടന്ന മത്സരം സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡ് അംഗം കെ.ഡി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ടി.ഡി.എച്ച്.എസ്. ഹെഡ്മിസ്ട്രസ് ബി. ശ്രീജ അധ്യക്ഷയായി.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തിയത്. ചടങ്ങില്‍ വിദ്യാഭ്യാസ ഇുഡയറക്ടര്‍ സിസി. കൃഷ്ണകുമാര്‍ മുഖ്യസന്ദേശം നല്‍കി. ജൈവൈവിധ്യ ബോര്‍ഡിന്റെ ജില്ല ടി.എസ്.ജി അംഗങ്ങളായ ഡോ. ജി. നാഗേന്ദ്രപ്രഭു, ഡോ.മിനി വി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി ജോസ്, സംഘാടക സമിതിയംഗം ആസിഫ ഖാദിര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments