Skip to main content
നവകേരള സദസ്: ഹരിപ്പാട് മണ്ഡലത്തില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചു

നവകേരള സദസ്: ഹരിപ്പാട് മണ്ഡലത്തില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചു

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം ഹരിപ്പാട് മണ്ഡലത്തില്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജില്‍ നടന്ന ചടങ്ങ് എ.എം. ആരിഫ് എംപി. ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം വിനു മോഹന്‍ ഫേസ്ബുക്ക് പേജ് ലോഗിന്‍ നിര്‍വഹിച്ചു. നവകേരള സദസിന്റെ ഭാഗമായി പബ്ലിസിറ്റി സോഷ്യല്‍ മീഡിയ കമ്മിറ്റിക്ക് വേണ്ടി കമ്മിറ്റി അംഗം വിഷ്ണു വി. ഗോപാല്‍ തയ്യാറാക്കിയ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. 

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശര്‍മിള അധ്യക്ഷയായി. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. അനസ് അലി, നഗരസഭ കൗണ്‍സിലര്‍ അനസ് എ. നസീം, കോളേജ് ചെയര്‍പേഴ്‌സണ്‍ പൂജ പ്രകാശ്, സബ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, വകുപ്പ് തല മേധാവികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date