Skip to main content

ഭരണഭാഷാവാരം;  മത്സര വിജയികള്‍

ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ ഭാഷ നൈപുണി, തര്‍ജ്ജമ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. ഭാഷ നൈപുണി മത്സരത്തില്‍ ആലപ്പുഴ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉദ്യോഗസ്ഥന്‍ ജോണ്‍സണ്‍ നൊറോണ ഒന്നാം സ്ഥാനവും കാവാലം ഗവണ്‍മെന്റ് എല്‍.പി.എസിലെ അധ്യാപകന്‍ പി. തോമസ് രണ്ടാം സ്ഥാനവും എടത്വ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥന്‍ ദേവിദാസ് കെ.ആര്‍ മൂന്നാം സ്ഥാനവും നേടി. തര്‍ജ്ജമ മത്സരത്തില്‍ ജില്ല ട്രഷറി സീനിയര്‍ അക്കൗണ്ടന്റ് ഡോ.സേതുനാഥ് ആര്‍, കാവാലം ഗവണ്‍മെന്റ് എല്‍.പി.എസിലെ അധ്യാപകന്‍ പി.തോമസ്, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഉദ്യോഗസ്ഥന്‍ ടിജോ ജോര്‍ജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

date