Skip to main content

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

           തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്‌സായ അപ്പാരൽ ഡിസൈനിങ്ങിലേക്കുളള പ്രവേശനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ്ങ് സെക്ഷനുമായോ 9020302400 എന്ന നമ്പറിലോ ബന്ധപ്പെടണം.

പി.എൻ.എക്‌സ്5728/2023

date