ഡിസ്ട്രിക്ട് സ്‌കിൽ ഫെയർ രണ്ടിന് ഇടുക്കിയിലും തൃശ്ശൂരിലും
കേരള നോളജ് ഇക്കണോമി മിഷൻ ഡിസംബർ രണ്ടിന് തൃശൂർ, ഇടുക്കി ജില്ലകളിൽ ജില്ലാ സ്‌കിൽ ഫെയറുകൾ സംഘടിപ്പിക്കുന്നു. പുതുതലമുറ തൊഴിലുകളിലേക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇരുപതോളം മേഖലകളിൽനിന്നുമുള്ള നൂറിൽപരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം ഇതിന്റെ ഭാഗമായി ഒരുക്കും.
1000ൽ അധികം തിരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്‌മെന്റ് സർവീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്പ്രെന്റിഷിപ്പുകൾ, തുടങ്ങിയവയിലേക്കുള്ള സ്‌പോർട്ട് രജിസ്ട്രഷനുകളും, വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്‌കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 18 മുതൽ 58 വയസ് വരെയുള്ളവർക്ക് ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. ഇടുക്കി തൊടുപുഴ മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്ങിലും തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലും നടക്കുന്ന ജില്ലാ സ്‌കിൽ ഫെയറിൽ പങ്കെടുക്കാൻ www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737881.
പി.എൻ.എക്‌സ്. 5735/2023
- Log in to post comments