Skip to main content

നവകേരള സദസ്സ്; അസാപ് കേരള നൈപുണ്യ ശില്‍പശാല നാളെ

നവകേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ അസാപ് കേരളയുടെ സഹകരണത്തോടെ സൈബര്‍ ഫോറന്‍സിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, യു എസ് ടാക്സേഷന്‍ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി നൈപുണ്യ ശില്‍പശാല സംഘടിപ്പിക്കുന്നു.

നാളെ (നവംബര്‍ 30) രാവിലെ 10 ന് റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ അസാപ് കേരള ട്രെയിനിംഗ് ഹെഡ് ടി. സജി അധ്യക്ഷത വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബ്ലെസി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശക സമിതി അംഗവുമായ ലളിത ബാലന്‍ മുഖ്യാതിഥിയാകും.

date