Post Category
ക്ഷേമനിധി അംഗത്വം; ക്യാമ്പയിന് തുടങ്ങി
കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ ഓണ്‍ലൈന്‍ അംഗത്വ ക്യാമ്പയിന് തുടങ്ങി. 18 നും 55 നും ഇടയില്‍ പ്രായമുള്ള മദ്രസ്സാധ്യാപകര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസ 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്ന അധ്യാപകര്‍ക്ക് വിവിധ ക്ഷേമനിധി അനുകൂല്യങ്ങളും 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗത്വ കാലാവധിക്ക് അനുസരിച്ച് പ്രതിമാസ പെന്‍ഷനും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി www.kmtboard.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2966577.
date
- Log in to post comments